LATEST NEWS

3500 സീനുകൾ, ലോകം മുഴുവൻ വിവിധ ഭാഷകളിൽ മോഹൻലാലിന്റെ മരക്കാർ; സൗത്ത് ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ റിലീസുകളിൽ ഒന്ന്

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസാകാൻ ‘മരക്കാർ : അറബിക്കടലിലെ സിംഹം’ ഡിസംബർ രണ്ടിന് എത്തുന്നു. നടന വിസ്മയം സൂപ്പർ സ്റ്റാർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് സിനിമ ചരിത്രത്തിൽ ഇടം നേടിയ കുഞ്ഞാലി മരക്കാരുടെ ജീവിത പോരാട്ടങ്ങളുടെ കഥയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ഏകദേശം നൂറു കോടിയോളം രൂപ മുതൽ മുടക്കിയാണ് ഈ വലിയ ബിഗ് ബജറ്റ് സിനിമ നിർമ്മിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. പ്രമുഖ സ്ഥാപനം കോൺഫിഡന്റ് ഗ്രൂപ്പിന്റെ തലവൻ സി ജെ റോയ്, സന്തോഷ് ടി കുരുവിള (മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റ്സ്) എന്നിവരും ഈ സിനിമയുടെ നിർമ്മാണ പങ്കാളികളാണ്.

മലയാള സിനിമയിലെ മാത്രമല്ല, സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാകാൻ ഒരുങ്ങുകയാണ് ഇപ്പോൾ മരക്കാർ. കേരളത്തിൽ മാത്രമായി ഏകദേശം 600ഓളം സ്ക്രീനുകളിൽ ആണ് സിനിമ പ്രദർശനത്തിനെത്തുന്നത്. ഫാൻ ഷോകളിലും റെക്കോർഡ് (600 ഫാൻസ്‌ ഷോകൾ) സൃഷ്ടിച്ചിരിക്കുകയാണ് മരക്കാർ. ഇന്ത്യയിൽ 2000 അടുക്കെ സ്ക്രീനുകളിലും വിവിധ ഭാഷാ പതിപ്പുകൾ റിലീസ് ചെയ്യും. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ലോകമെമ്പാടും ഏകദേശം 3,300 സ്ക്രീനുകളിൽ ആണ് താരരാജാവ് മോഹൻലാലിന്റെ ‘മരക്കാർ: അറബിക്കടലിലെ സിംഹം’ റിലീസ് ചെയ്യാൻ പോകുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും ഈ സിനിമ റിലീസ് ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഒരു മലയാള സിനിമയ്ക്ക് ഇതുവരെയുള്ള ചരിത്രത്തിൽ ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ ഓവർസീസ് റിലീസ് ആണ് മരയ്ക്കാർ നേടിയെടുത്തിരിക്കുന്നത്. മൊത്തം എത്ര സ്ക്രീനുകൾ ഉണ്ട് എന്നതിനെക്കുറിച്ചുള്ള ഫൈനൽ കൺഫർമേഷൻ ഈ മാസം അവസാനത്തോടെ കൂടിയേ വരികയുള്ളൂ. ഗൾഫ് രാജ്യങ്ങളിലും മരക്കാർ തരംഗം ആകുന്ന തരം ബുക്കിങ് ആണ് നടക്കുന്നത്. എന്തായാലും മോഹൻലാലിന്റെ മരക്കാർ വരുന്നതോടെ തിയേറ്ററുകളെല്ലാം പൂരപ്പറമ്പാകും എന്നും ഇതു വരെ നിലനിന്നിരുന്ന റെക്കോഡുകൾ എല്ലാം തിരുത്തിക്കുറിക്കും എന്നുമാണ് ആരാധകർ വിശ്വസിക്കുന്നത്.

Most Popular

To Top