വിക്രം വേദ ഹിന്ദി റീമേക്കിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഹൃതിക് റോഷന് അവതരിപ്പിക്കുന്ന വേദ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. ഹൃതിക്കിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെക്കുമെന്ന് കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
वेधा
.
VEDHA#vikramvedha pic.twitter.com/4GDkb7BXpl— Hrithik Roshan (@iHrithik) January 10, 2022
2017ല്‍ റിലീസ് ചെയ്ത വിജയ് സേതുപതി, മാധവന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ വിക്രം വേദ വന്‍വിജയമായിരുന്നു. തമിഴ് പതിപ്പായ വിക്രം വേദയില്‍ വിജയ് സേതുപതി അവതരിപ്പിച്ച വേദ എന്ന കഥാപാത്രത്തെയാണ് ഹൃതിക് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒപ്പം മാധവന് അവതരിപ്പിച്ച പൊലീസ് കഥാപാത്രം വിക്രമായാണ് സെയ്ഫ് ചിത്രത്തിലെത്തുന്നത്.
തമിഴ് പതിപ്പിന്റെ സംവിധായകരായ പുഷ്കര്‍-ഗായത്രി ടീം തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്. ഫ്രൈഡേ ഫിലിംവര്‍ക്ക്സിന്റെ ബാനറില്‍ നീരജ് പാണ്ഡേയാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിലൈന്‍സ് എന്റര്‍ട്ടെയിന്‍മെന്റും വൈനോട്ട് സ്റ്റുഡിയോയും നിര്‍മ്മാണ പങ്കാളികളാണ്.
