മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം ബേസിൽ സംവിധാനം ചെയ്യ്ത ‘മിന്നൽ മുരളി സിനിമ പ്രേമികൾ ഒരു ആഘോഷമാക്കി കഴിഞ്ഞു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇതിൽ മുരളിയെ മിന്നൽ മുരളി ആക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആളാണ് ജോസ്മോൻ. വസിഷ്ഠ് ഉമേഷ് എന്ന ബാലതാരമാണ് ജോസ്മോനായി ചിത്രത്തിൽ എത്തിയത്. ഇപ്പോഴിതാ വസിഷ്ഠിന്റെ ഒരു റീൽസാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നില്കുന്നത്. ജോസ്മോൻറെ അനീതിക്കുട്ടിയായ അപ്പുമോളായിട്ടാണ് എത്തിയിരുന്നത് കുട്ടി തെന്നൽ ആണ്.
View this post on Instagram
‘പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ’ എന്ന തമിഴ് ഗാനത്തിനാണ് മാസ്റ്റർ വസിഷ്ട്ടും കുട്ടി തെന്നലും ചുവടുവച്ചത് വൈറലായിരിക്കുകയാണ്. റീൽസ് ഇതിനോടകം നിരവധി പേരാണ് ഷെയർ ചെയ്യുകയും കാണുകയും ചെയ്തത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വീഡിയോ പ്രചരിക്കുകയാണ്. ധ്യാൻ ശ്രീനിവാസന്റെ ‘ലൗ ആക്ഷ ഡ്രാമ’ എന്ന ചിത്രത്തിലൂടെയാണ് വസിഷ്ഠ് സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിൽ അജു വർഗീസിന്റെ കുട്ടിക്കാലം ആയിരുന്നു താരം അവതരിപ്പിച്ചത്. മിന്നൽ മുരളിയിൽ അജുവിന്റെ മകനായും വസിഷ്ഠ് മകളായി കുട്ടി തെന്നലും എത്തിയിരുന്നു
