COMING SOON

നാരദനി’ലെ കഥാപാത്രത്തെ പരിചയപ്പെടുത്തി ആഷിഖ് അബു

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ടോവിനോ ഐശ്വര്യ ലശ്കമി നായികാനായകന്മാരായ ചിത്രമാണ് മയനാദി. ഏറെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ മയനാദി ഒരു വൻ വിജയമായിരുന്നു. ഇപ്പോഴിതാ ആഷിഖ് അബു ടോവിനോ തോമസ് കുട്ടുകെട്ടി മറ്റൊരു ചിത്രം കുടി. ഉണ്ണി. ആര്‍. ഇപ്പോഴിതാ നാരദനി’ലെ കഥാപാത്രത്തെ പരിചയപ്പെടുത്തി ആഷിഖ് അബുവിന്റെ പോസ്റ്റ് വൈറലാകുന്നു. ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന പ്രദീപ് ജോണ്‍ എന്ന കഥാപാത്രത്തിനെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്.

നേരത്തെ ചിത്രത്തിലെ അന്ന ബെന്നിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകയായ ഷാക്കിറ മുഹമ്മദ് ആയിട്ടാണ് അന്ന ചിത്രത്തില്‍ എത്തുന്നത്. ബോള്‍ഡ് ആയി ചാനല്‍ പ്രെമോകളില്‍ മാധ്യമപ്രവര്‍ത്തകര്‍ പോസ് ചെയ്യുന്ന രീതിയിലാണ് അന്നയുടെ പോസ്റ്റര്‍.

സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ പുറത്തിറങ്ങിയിരിക്കുന്നു. രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന ടോവിനോ ഡബിള്‍ റോളിൽ എത്തുന്നതായിട്ടാണ് ട്രൈലെർ തരുന്ന സൂചന. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങിയവരും ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ക്യാമറ കൈകാര്യം ചെയ്യുന്നതിനോടൊപ്പം സൈജു ശ്രീധരൻ എഡിറ്റിംഗ് നിർവഹിക്കുന്നു.

Most Popular

To Top

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro