കോളേജ് കാലഘട്ടത്തിലെ ഹോസ്റ്റൽ ജീവിതവും നല്ല സൗഹൃദങ്ങളും പ്രണയവും കൂടിച്ചേർന്ന നല്ല നിമിഷങ്ങളെ അതിമനോഹരമായി ചിത്രീകരിച്ച ഒരു ചിത്രമാണ് ‘സൂപ്പർ ശരണ്യ’.’തണ്ണീർ മത്തൻദിനങ്ങൾ’ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യ്ത ‘സൂപ്പർ ശരണ്യ’ ജനുവരി 7 നു തീയേറ്ററുകളിൽ എത്തിയത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിലെ വലിയൊരു സർപ്രൈസായ ആൻ്റണി പെപ്പെയുടെ അതിഥി വേഷത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
സുമേഷേട്ടൻ എന്ന കഥാപാത്രമായിട്ടാണ് പെപ്പെ ‘സൂപ്പർ ശരണ്യ’യിൽ എത്തുന്നത്. പെപ്പെയുടെ സുമേഷേട്ടൻ്റെ ഇൻട്രോയ്ക്ക് ഗംഭീര തീയേറ്റർ റസ്പോൺസാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ ഡി യും ചേർന്ന് നിർമ്മിക്കുന്ന ‘സൂപ്പർ ശരണ്യ’യുടെ രചനയും ഗിരീഷ് എ ഡി തന്നെയാണ്.
അർജുൻ അശോകൻ, അനശ്വരാ രാജൻ എന്നിവരെ കൂടാതെ വിനീത് വിശ്വം, നസ്ലൻ, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്, കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ കൂടാതെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനേതാക്കളായുണ്ട്.
