‘ആഹാ’യുടെ ത്രസിപ്പിക്കുന്ന വിജയം; ആഘോഷമാക്കാൻ നടൻ ഇന്ദ്രജിത് എറണാകുളം മഹാരാജസ് കോളേജിൽ
കേരളത്തിന്റെ തനത് നാടൻ കായിക ഇനമെന്ന് പറയാവുന്ന ഒന്നായ വടംവലി പ്രേമേയമാക്കി ആദ്യമായി ഒരുക്കിയ ‘ആഹാ’ എന്ന സിനിമ കേരളത്തിലെ തിയറ്ററുകളിൽ വിജയക്കൊടി പാറിച്ച് മുന്നേറുകയാണ്. മലയാളികൾക്ക് പ്രിയപ്പെട്ട നടൻ ഇന്ദ്രജിത് നായകനായ ‘ആഹാ’ പറയുന്നത് വടംവലിയെ പ്രണയിക്കുന്നവരുടെ ജീവിതമാണ്. ബിബിൻ പോൾ സാമുവൽ എന്ന നവാഗത സംവിധായകന്റെ ആദ്യ സിനിമ കൂടിയായ ‘ആഹാ’ യഥാർത്ഥ ജീവിത കഥയുടെ അടിസ്ഥാനത്തിൽ ഒരുക്കിയ സിനിമ കൂടിയാണ്. ടോബിത് ചിറയത്താണ് തിരക്കഥ. കേരളത്തിൽ തരംഗമായ ‘ആഹാ നീളൂർ’ എന്ന പ്രശസ്ത പ്രൊഫഷണൽ വടംവലി ടീമിന്റെ യഥാർത്ഥ കഥ ഈ സിനിമയ്ക്ക് ഒരു പ്രചോദനമാണെന്ന് പറയാം.
ഇന്ദ്രജിത്തിന്റെ നായികയായി ശാന്തി ബാലചന്ദ്രൻ മികച്ച പ്രകടനമാണ് ‘ആഹാ’യിൽ നടത്തിയിരിക്കുന്നത്. ഒപ്പം മനോജ് കെ ജയൻ, അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ തുടങ്ങി എല്ലാവരും ഗംഭീര പെർഫോമൻസ് കാഴ്ച്ചവച്ചിട്ടുണ്ട്. കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറുകയാണ് ഇപ്പോൾ ‘ആഹാ’. ഈ സിനിമ ഇത്രയും മികച്ച വിജയം ആയതിന്റെ അതിയായ സന്തോഷത്തിലാണ് ഇന്ദ്രജിത് അടക്കമുള്ളവർ. ഭാര്യ പൂർണ്ണിമയ്ക്കും മക്കൾക്കും ഒപ്പം ഇന്ദ്രജിത് ‘ആഹാ’ സിനിമ തിയറ്ററിൽ തന്നെ പോയിരുന്നു ആസ്വദിച്ചിരുന്നു. ഇപ്പോൾ ഇതാ ‘ആഹാ’ സിനിമയുടെ വിജയാഘോഷങ്ങളുടെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജിലും ഇന്ദ്രജിത്തും കൂട്ടരും എത്തുകയാണ്. 23/11/2021ന് ഇന്ദ്രജിത് മഹാരാജാസിൽ ‘ആഹാ’ സിനിമയുടെ വിജയം ആഘോഷിക്കാൻ വരുന്നത് മഹാരാജാസിൽ ആവേശം നിറയ്ക്കും എന്നത് തീർച്ചയാണ്.
![](/wp-content/uploads/2021/01/newww-2.png)