LATEST NEWS

ആദ്യം വേണ്ടത് ഒക്സിജൻ. ദുൽഖറിന്റെ സസ്പെൻസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍

മലയാള സിനിമയിലെ യുവ മെഗാസ്റ്റാർ ദുൽഖർ സൽമാന്റെ പുതിയ വീഡിയോ ശ്രദ്ധ നേടുന്നു. ഒരു മെഡിറ്റേഷൻ യോഗ നയിക്കുന്ന ദുൽഖർ സൽമാൻ കൂടെയുള്ളവരോട് ആയി ചോദിക്കുന്ന ചോദ്യം ആണ് ഏറെ പ്രസക്തം. ജീവിതത്തിൽ നമുക്ക് ആദ്യം വേണ്ടത് എന്താണ് എന്ന് ദുൽഖർ സൽമാൻ എല്ലാവരോടുമായി ചോദിക്കുന്നു. എല്ലാവരും ആ ചോദ്യത്തിന് മുന്നിൽ ചിന്തിച്ചിരിക്കുമ്പോൾ ദുൽഖർ തന്നെ അതിനു ഉത്തരം നൽകുന്നു. “ഓക്സിജൻ”. ദുൽഖറിന്റെ ഉത്തരം ഓക്സിജൻ എന്നായിരുന്നു. അതോടുകൂടി ഈ വീഡിയോ അവസാനിക്കുകയാണ്.

https://www.facebook.com/watch/?v=523683572015439

പക്ഷേ, അതിനുശേഷം coming soon എന്ന ടാഗ് ലൈനോടുകൂടിയാണ് വീഡിയോ end ചെയ്യുന്നത്. എന്തായിരിക്കും ഇനി വരാൻ പോകുന്നത് എന്ന ആകാംഷയിലാണ് ആരാധകർ. ഇതൊരു സിനിമയിലെ രംഗം ആണോ അതോ പരസ്യ രംഗം ആണോ എന്ന് സംശയം എല്ലാവരിലും പ്രകടമാണ്. ഇതിനുള്ള ഉത്തരം ഉടൻതന്നെ ആരാധകർക്കു മുന്നിൽ ദുൽഖർ അവതരിപ്പിക്കും. അത് എന്തായിരിക്കുമെന്ന് ആകാംക്ഷ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നു. എന്തായാലും നമുക്ക് കാത്തിരിക്കാം.

Most Popular

To Top
satta king tw