Uncategorized

“അല്പം മനുഷ്യത്വം കാണിക്കൂ”; തൃശ്ശൂർപൂരം നടത്തരുതെന്ന് നടി പാർവതി തിരുവോത്ത്

ഇന്ത്യയിൽ ആകമാനം കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ചു വരികയാണ്. പ്രധാനമായും കേരളത്തിൽ പതിനായിരത്തിലധികം രോഗികളാണ് പ്രതിദിനം വർദ്ധിക്കുന്നത്. കോവിഡിനെ ചെറുക്കാൻ കേരളസർക്കാർ വല്ലാതെ പാടുപെടുകയാണ്. ഈ ഒരു സാഹചര്യത്തിൽ കർശനമായ മുൻകരുതലുകളും ജാഗ്രതയും വെച്ച് പുലർത്തണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. വരാനിരിക്കുന്ന തൃശ്ശൂർപൂരം പോലും ചടങ്ങുകൾ മാത്രമാക്കി ആളുകൾ അധികം കൂടാതെ നടത്തണമെന്ന ആവശ്യം ഉയരുകയാണ്. സാമൂഹിക – സാംസ്കാരിക രംഗത്ത് നിന്നുള്ളവർ ഇതിനെപ്പറ്റി അവരുടെ അഭിപ്രായങ്ങൾ ജനങ്ങളോട് പറയുന്നുണ്ട്. സിനിമാ മേഖലയിൽ നിന്നും നടി പാർവതി തിരുവോത്ത് കോവിഡിന്റെ ഈ വർദ്ധനവ് സമയത്ത് തൃശൂർപൂരം നടത്തരുതെന്ന് അഭ്യർത്ഥനയുമായി രംഗത്ത് വന്നിരിക്കുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ജേണലിസ്റ്റ് കൂടിയായ ഷാഹീന നഫീസയുടെ കുറിപ്പ് ഷെയർ ചെയ്തു കൊണ്ടാണ് പാർവതി അഭിപ്രായം തുറന്നു പറഞ്ഞത്.

ഈ അവസരത്തില്‍ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല എന്നും ആ ഭാഷ ഉപയോഗിക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട് എന്നും പറഞ്ഞ പാർവതി താൻ ഉദ്ദേശിച്ചത് നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമെന്നും അല്പമെങ്കിലും മനുഷ്യത്വം കാണിക്കുക എന്നും പറഞ്ഞു തൃശ്ശൂർ പൂരം സംബന്ധമായ തന്റെ നിലപാട് വ്യക്തമാക്കി. ഷാഹീനയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു : “ആരുടെ ഉത്സവമാണ് പൂരം?? ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും രോഗമുണ്ടാവുകയാണ് ഈ ആഘോഷം കൊണ്ട് ഉണ്ടാവാന്‍ പോകുന്നത്.” ഈയൊരു ഈ വാചകങ്ങൾ ഷെയർ ചെയ്തു കൊണ്ടാണ് പാർവതി തന്നെ അഭിപ്രായം തുറന്നടിച്ചത്.

 

Most Popular

To Top
satta king tw