LATEST NEWS

മകളോടൊപ്പം ശോഭന; ഒപ്പം എല്ലാ മാതാപിതാക്കൾക്കും ഒരു നല്ല ഉപദേശവും; വീഡിയോ കാണുക

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച അഭിനേത്രിയാണ് ശോഭന. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളായ ശോഭന വളരെ മികച്ച ഒരു നർത്തകി കൂടിയാണ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോഴും വളരെ സജീവമായി സിനിമയിലും കലാരംഗത്തും തുടരുകയാണ് ശോഭന. ഏറെ വാത്സല്യം തുളുമ്പുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ശോഭന. ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ശോഭന പങ്കുവെച്ചിരിക്കുന്ന മകൾക്കൊപ്പമുള്ള ഏറെ ഹൃദയമായ ഒരു വിഡിയോ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഈ വീഡിയോയിൽ മകളുടെ പഠനകാര്യങ്ങളിൽ വളരെ കാര്യമായി ശ്രദ്ധിക്കുന്ന, ഉപദേശങ്ങൾ നൽകുന്ന ശോഭനയെ കാണാം.

https://www.instagram.com/reel/COAmni1nw10/?igshid=1ruveoj6oe3x9

വീഡിയോയിൽ ശോഭന മകളോട് ബുക്ക് എവിടെയാണെന്ന് ചോദിക്കുന്നു, ഒപ്പം പരീക്ഷ ഭാഗങ്ങളൊക്കെ പൂർത്തീകരിച്ചിട്ടില്ലല്ലോ എന്നും പറയുന്ന ശോഭന ഇത് കാണുന്ന എല്ലാ രക്ഷകർത്താക്കൾക്കും വളരെ നല്ലൊരു ചെറിയ ഉപദേശവും നൽകുന്നുണ്ട്. ഏതായാലും വീഡിയോ ആരാധകർ ഏറെ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുകയാണ്. ഇനി എന്നാണ് ശോഭനയുടെ അടുത്ത മലയാള സിനിമ എന്നും ആരാധകർ ഈ വീഡിയോയ്ക്ക് കീഴിൽ കമന്റുകളായി ചോദിക്കുന്നുണ്ട്. മലയാളത്തിൽ ശോഭന ഒടുവിലായി അഭിനയിച്ചത് സുരേഷ് ഗോപിയോടൊപ്പം ‘വരനെ ആവശ്യമുണ്ട്’ എന്ന അനൂപ് സത്യൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമയിലായിരുന്നു. യുവതാരം ദുൽഖർ സൽമാനാണ് ഈ സിനിമ നിർമ്മിച്ചത്. ശോഭനയ്ക്കൊപ്പം ഈ സിനിമയിൽ ഉർവശി, കെപിഎസി ലളിത, കല്യാണി പ്രിയദർശൻ തുടങ്ങിയവരും അഭിനയിച്ചിരുന്നു.

Most Popular

To Top
satta king tw