COMING SOON

20-20ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലുമടക്കം 140ഓളം താരങ്ങൾ ഒന്നിക്കുന്ന ഒരു ബിഗ് ബജറ്റ് ക്രൈം ത്രില്ലർ വരുന്നു

മോളിവുഡിലെ സൂപ്പർ മെഗാ താരങ്ങൾ ഒന്നിച്ച 20-20 എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയ്ക്കുശേഷം മലയാള സിനിമയിലെ വമ്പൻ താരങ്ങളുടെ സംഗമത്തിന് സാക്ഷ്യം വഹിക്കാൻ മറ്റൊരു ബിഗ് ബജറ്റ് സിനിമ വരുന്നു. അമ്മ സംഘടനയുടെ കൊച്ചിയിലെ പുതിയ സമുച്ചയത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ഈ സിനിമയുടെ പ്രഖ്യാപനം അരങ്ങേറി. മലയാളത്തിലെ സൂപ്പർ മെഗാ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ഈ സിനിമയുടെ തലക്കെട്ടില്ലാത്ത പോസ്റ്റർ അനാച്ഛാദനം ചെയ്തത്. പ്രമുഖ ഫിലിംമേക്കർ രാജീവ് കുമാറിന്റെ തിരക്കഥയിൽ രാജീവ് കുമാറും സൂപ്പർഹിറ്റ് ഡയറക്ടർ പ്രിയദർശനും ചേർന്നാണ് ഈ സിനിമ അണിയിച്ചൊരുക്കാൻ പോകുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ നിർവഹിക്കുന്നത്. മമ്മൂട്ടി മോഹൻലാൽ അടക്കം ഏകദേശം 140ഓളം വരുന്ന സിനിമാ താരങ്ങൾ ഒന്നിക്കുന്ന ഒരു ക്രൈം ത്രില്ലറാണ് അണിയറയിൽ ഒരുങ്ങാൻ പോകുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഈ ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മലയാള സിനിമ ആസ്വാദകർക്ക് ഏറെ ആകാംഷ നിറയ്ക്കുന്ന പ്രഖ്യാപനമാണ് മോഹൻലാൽ വേദിയിൽ നടത്തിയത്. പുതിയ അമ്മ സമുച്ചയത്തിന്റെ ഉദ്ഘാടനവേളയിൽ മമ്മൂട്ടിയും മോഹൻലാലും ശ്രദ്ധ കേന്ദ്രങ്ങളായി. മുടി നീട്ടി വളർത്തി സ്ലിം ലുക്കിൽ എത്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി ആരാധകരുടെ ഉള്ളം കവർന്നത്. കേരളത്തനിമയുള്ള വേഷത്തിലാണ് മോഹൻലാൽ എത്തിയത്. ചടങ്ങിൽ മുകേഷ്, ഗണേഷ് കുമാർ, ജഗദീഷ്, ഹണിറോസ്, ഇടവേളബാബു, രാജീവ് കുമാർ എന്നിവർ പങ്കെടുത്തു. അമ്മ സംഘടനയ്ക്ക് ഒരു മുതൽകൂട്ടാകാൻ വേണ്ടിയാണ് മോളിവുഡിലെ പ്രധാനപ്പെട്ട എല്ലാ താരങ്ങളെയും അണിനിരത്തി ഇങ്ങനെയൊരു ബിഗ് ബജറ്റ് സിനിമ പ്രഖ്യാപനം.

Most Popular

To Top
satta king tw