LATEST NEWS

ഒറ്റദിവസം 350 ഹൗസ്ഫുൾ ഷോകൾ, 90ൽ നിന്ന് 150 തിയറ്ററുകൾ; പുതു ചരിത്രം രചിച്ച് ‘ജാൻ എ മൻ’

ഒറ്റദിവസം 350 ഹൗസ്ഫുൾ ഷോകൾ, 90ൽ നിന്ന് 150 തിയറ്ററുകൾ; പുതു ചരിത്രം രചിച്ച് ‘ജാൻ എ മൻ’

കേരളക്കരയിൽ യുവതരംഗം തീർത്ത് ‘ജാൻ എ മൻ’. കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് 350 ഹൗസ്ഫുൾ ഷോകളാണ് പടം കളിച്ചത്. ഇപ്പോൾ 90ൽ നിന്ന് 150 തിയറ്ററുകളിലേയ്ക്ക് ഈ സിനിമ വ്യാപിക്കുകയാണ്. യുവാക്കൾക്ക് ഹരമായി മാറുകയാണ് ഈ സിനിമ. എല്ലാവരും മതിമറന്ന് എൻജോയ് ചെയ്താണ് തിയറ്റർ വിടുന്നത്.
മികച്ച ഒരു റിയൽ കളർഫുൾ എന്റർടൈൻമെന്റ് സിനിമ എന്ന് നിസ്സംശയം പറയാവുന്ന ‘ജാൻ എ മൻ’ നവാഗതനായ ചിദംബരമാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്ത ഗണപതി തിരക്കഥ എഴുത്തിൽ കൂടി തന്റെ സഹോദരൻ കൂടിയായ ചിദംബരത്തിന്റെ ഒപ്പം സഹകരണം നടത്തിയിട്ടുണ്ട് എന്നതും ‘ജാൻ എ മൻ കൂടുതൽ രസകരമാക്കുന്നു.

കുറഞ്ഞ തിയറ്ററുകളിൽ റിലീസ് ചെയ്ത പടം സൂപ്പർഹിറ്റ് റിപ്പോർട്ട്‌ നേടിയ പശ്ചാത്തലത്തിൽ കൂടുതൽ തിയറ്ററുകളിലേക്ക് പടരുകയാണ്. എങ്ങും നിറഞ്ഞ സദസ്സുകളാണ്‌. ചിരിച്ചുല്ലസിച്ചു പൂർണ്ണ തൃപ്തിയോടെ തിയറ്ററിൽ നിന്ന് ഇറങ്ങിവരുന്ന പ്രേക്ഷകരാണ് ‘ജാൻ എ മൻ’ എന്ന സിനിമയുടെ വിജയമായി മാറുന്നത്. കോവിഡ് കാലഘട്ടത്തിന് ശേഷം തിയറ്ററുകൾ ഉണർന്നപ്പോൾ കിട്ടിയ സർപ്രൈസ് സൂപ്പർഹിറ്റ് സിനിമയായ ‘ജാൻ എ മൻ’ കണ്ടുവരുന്ന പ്രേക്ഷകർ മറ്റുള്ളവർക്ക് റെക്കമന്റ് കൂടി ചെയ്യുന്ന സിനിമയാണ് എന്നതാണ് സവിശേഷത.

ഈ എന്റർടൈനർ സിനിമയിൽ ബേസിൽ ജോസഫ്, അർജുൻ അശോകൻ, ബാലു വർഗ്ഗീസ്, ജിലു ജോസഫ്, ഗണപതി തുടങ്ങിയ ഒരുകൂട്ടം പ്രതിഭകളാണ് കയ്യടി നേടുന്നത്. ബേസിൽ ജോസഫ് ജോയ് മോൻ എന്ന കഥാപാത്രമായി ചിരി പടർത്തുന്നുണ്ട്. കാനഡയിൽ നഴ്‌സായി ജോലി ചെയ്യുന്ന ജോയ്മോൻ മുപ്പതാം ജന്മദിനം ആഘോഷിക്കാൻ നാട്ടിലേക്ക് വരുന്നതും തുടർന്നു ഉണ്ടാകുന്ന രസകരമായ സംഗതികളുമാണ് ഈ സിനിമ ദൃശ്യവൽക്കരിക്കുന്നത്. ആകെ മൊത്തത്തിൽ പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ ഒരുപാട് മികച്ച രസകരമായ മുഹൂർത്തങ്ങൾ ‘ജാൻ എ മൻ’ സമ്മാനിക്കുന്നുണ്ട്.

നന്നായി തന്നെ ചിരിപ്പിക്കുകയും അതേ അളവിൽ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു റിയലിസ്റ്റിക് എന്റർടൈനർ കൂടിയാണ് ‘ജാൻ എ മൻ’. പ്രായഭേദമന്യേ ഏതൊരാൾക്കും മതിമറന്നു ആസ്വദിക്കാവുന്ന സിനിമ. സിനിമാറ്റോഗ്രാഫി ചെയ്ത വിഷ്ണു താമരശ്ശേരി മികച്ച ദൃശ്യങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഒപ്പം കിരൺ ദാസിന്‍റെ എഡിറ്റിംഗും എടുത്തുപറയേണ്ടതാണ്. മറ്റൊരു ആകർഷണം ബിജിബാലിന്റെ സംഗീതമാണ്. പ്രേക്ഷകരെ നിരാശരാക്കാതെ എല്ലാംകൊണ്ടും തൃപ്തിപ്പെടുത്തുന്ന നല്ലൊരു മികച്ച എന്റർടയ്നർ തന്നെയാണ് ‘ജാൻ എ മൻ’ എന്ന സിനിമാനുഭവം.

Most Popular

To Top
satta king tw