LATEST NEWS

ആസിഫ് അലിക്ക് വേണ്ടി അശ്വതി ശ്രീകാന്തിന്റെ വരികൾ; “പെൺപൂവേ കണ്ണിൽ മഴ തോർന്നുവോ” എന്ന ഗാനം ഹിറ്റ്‌ ചാർട്ടിൽ; ‘കുഞ്ഞെൽദോ’യിലെ ലിറിക്കൽ വീഡിയോ ഗാനം ഹിറ്റ്‌

പ്രേക്ഷകപ്രിയ നായകൻ ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ മാത്തുക്കുട്ടി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന യുവചിത്രം ‘കുഞ്ഞെല്‍ദോ’ ഉടനെ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ ഈ സിനിമയിലെ ഒരു ലിറിക്കൽ വീഡിയോ ഗാനം റിലീസായിട്ടുണ്ട്. മലയാളികൾക്ക് സുപരിചിതയായ അശ്വതി ശ്രീകാന്ത് വരികൾ എഴുതി ഷാൻ റഹ്മാൻ സംഗീതം ചെയ്ത “പെൺപൂവേ കണ്ണിൽ മഴ തോർന്നുവോ” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ യൂട്യൂബിൽ ഇപ്പോൾ ഹിറ്റാവുകയാണ് ഡിസംബർ 24നാണ് ‘കുഞ്ഞെൽദോ’ റിസെഞ്ച്വറി ഫിലിംസ് മുഖാന്തരം റിലീസ് ആവാനിരിക്കുന്നത്.

ടോവിനോയുടെ ‘കല്‍ക്കി’ എന്ന സിനിമയ്ക്ക് ശേഷം സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയാണ് ‘കുഞ്ഞെൽദോ’. പുതുമുഖം ഗോപിക ഉദയനാണ് നായികയാവുന്നത്. ഒപ്പം മികച്ച അഭിനേതാക്കളും ഈ സിനിമക്ക് മാറ്റുക്കൂട്ടാനുണ്ട്. സുധീഷ്, സിദ്ധിഖ്, രാജേഷ് ശര്‍മ്മ, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, കോട്ടയം പ്രദീപ്, മിഥുന്‍ എം. ദാസ് തുടങ്ങിയ അഭിനേതാക്കൾ മറ്റു പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്.

ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിര്‍വ്വഹിക്കുന്നു. ഷാൻ റഹ്മാൻ സംഗീതം ചെയ്യുന്ന ഈ സിനിമയിൽ സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത്, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ പകിട്ടേകാനുണ്ട്. വിനീത് ശ്രീനിവാസൻ ക്രിയേറ്റീവ് ഡയറക്ടര്‍ ആയി എത്തുന്ന സിനിമ കൂടിയാണ് ‘കുഞ്ഞെൽദോ’. രഞ്ജൻ എബ്രഹാം എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നു. എൽദോ ജോൺ, വിനീത് ജെ. പൂല്ലുടൻ എന്നിവരാണ് ലെെന്‍ പ്രൊഡ്യൂസര്‍സ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ചുമതല മനോജ് പൂങ്കുന്നം നിർവ്വഹിക്കുന്നു. കലാ സംവിധാനം നിമേഷ് എം. താനൂര്രും മേക്കപ്പ് റോണക്സ് സേവ്യരുമാണ്. ദിവ്യ സ്വരൂപാണ് വസ്ത്രാലങ്കാരം. സ്റ്റില്‍സ് ചെയ്യുന്നത് ബിജിത്ത് ധര്‍മ്മടവും അരൂഷ് ഡൂടില്‍ പരസ്യകലയും ചെയ്യുന്നു.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയി കുഞ്ഞെൽദോയിൽ പ്രവർത്തിച്ചത് രാജേഷ് അടൂര്രും അസ്സോസിയേറ്റ് ഡയറക്ടര്റായി ശ്രീജിത്ത് നന്ദനും അതുല്‍ എസ്. ദേവും ജിതിന്‍ നമ്പ്യാരരും സാന്നിധ്യം അറിയിച്ചു. അനുരൂപ്, ശ്രീലാല്‍, നിധീഷ് വിജയന്‍ എന്നിവരാണ്. പടത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാർ. നിഖില്‍ വര്‍മ്മയാണ് സൗണ്ട് ഡിസെെനർ. വിജീഷ് രവിയാണ് ഫിനാന്‍സ് കണ്‍ട്രോളർ, ഡിറ്റോ ഷാജി ഫിനാന്‍സ് മാനേജറാണ്. പ്രൊഡക്ഷന്‍ മാനേജ് ചെയുന്നത് അനീഷ് നന്ദിപുലവും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നവും സജീവ് ചന്തിരൂരും ചേർന്നാണ്. എ.എസ്. ദിനേശ് വാര്‍ത്താ പ്രചരണങ്ങൾ നിർവ്വഹിക്കുന്നു.

Most Popular

To Top
satta king tw