LATEST NEWS

ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന മേപ്പടിയാനിലെ അയ്യപ്പ ഗാനം ശബരിമലയിൽ മേൽശാന്തി പുറത്തിറക്കി

ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിച്ച് നായകനായി അഭിനയിക്കുന്ന മേപ്പടിയാൻ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ പ്രകാശനം
ശബരിമല സന്നിധാനത്ത് കൊടിമരച്ചുവട്ടിൽ നടന്നു. നടൻ രാഹുൽ മാധവ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനർക് നൽകി പ്രകാശനം ചെയ്തു . ക്ഷേത്രം മേൽശാന്തി പരമേശ്വരൻ നമ്പൂതിരി , ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്ണു മോഹൻ ,
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി കൃഷ്ണകുമാര വാരിയർ, സന്നിധാനം സ്പെഷ്യൽ ഓഫീസർ എസ്‌ പി പ്രേംകുമാർ , ദേവസ്വം പി ആർ ഓ സുനിൽ ആറുമാനൂർ , തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .
മേപ്പടിയാനിലെ ഗാനങ്ങൾ ഗുഡ് വിൽ എന്റർടൈൻമെന്റ് പ്രേക്ഷകരിലേക് എത്തിക്കുന്നു . ചിത്രം ജനുവരിയിൽ തിയേറ്ററിൽ എത്തും എന്ന് ഉണ്ണി മുകുന്ദൻ അറിയിച്ചു

Most Popular

To Top