IN THEATER NOW

പ്രേക്ഷകർ കുടുംബത്തോടെ തിയറ്ററുകളിലേക്ക്; എല്ലായിടത്തും ഹൗസ്ഫുൾ ഷോകളുമായി ‘കാവൽ’

മലയാള സിനിമയിൽ ആക്ഷൻ സൂപ്പർസ്റ്റാർ ആയി കോരിത്തരിപ്പിച്ച നായകൻ സുരേഷ് ഗോപിയുടെ മാസ്സ് തിരിച്ചുവരവ് കാവൽ തിയറ്ററുകളിൽ കൂടുതൽ ഷോകളുമായി മുന്നേറുന്നു. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് അവരുടെ ഇഷ്ടചിത്രമായി കാവൽ മാറിയിരിക്കുകയാണ്. നല്ല മൗത്ത് പബ്ലിസിറ്റിയും ഈ സിനിമയ്ക്ക് കിട്ടുന്നുണ്ട്. ഭൂരിഭാഗം തിയറ്ററുകളിലും ഹൗസ്ഫുൾ ഷോ കളിക്കുകയാണ്. ‘കാവൽ’ ഒരു സൂപ്പർഹിറ്റ് സ്റ്റാറ്റസ് നേടുമെന്നാണ് ഇതുവരെയുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ‘വരനെ ആവശ്യമുണ്ട്’ എന്ന ഫീൽ ഗുഡ് സിനിമയ്ക്ക് ശേഷം സുരേഷ് ഗോപി സമ്മാനിച്ചിരിക്കുന്നത് ഒരു ക്ലാസ്സ്‌ മാസ്സ് ഹിറ്റ് സിനിമയാണ്.

മമ്മൂട്ടി നായകനായ ‘കസബ’ സിനിമ ചെയ്തുകൊണ്ടാണ് നിതിൻ രഞ്ജി പണിക്കർ മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. കസബയ്ക്ക് ശേഷം നിതിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കാവൽ’. സുരേഷ് ഗോപി തമ്പാൻ എന്ന കഥാപാത്രമായി നിറഞ്ഞാടുമ്പോൾ തുല്യ പ്രാധാന്യമുള്ള ആന്റണി എന്ന കഥാപാത്രത്തെ നിതിന്റെ അച്ഛൻ രഞ്ജി പണിക്കർ ചെയ്യുന്നുണ്ട്. സിനിമയിൽ ഇരുവരും കട്ടയ്ക്ക് സ്കോർ ചെയ്യുന്നുണ്ട്. ഈ സിനിമയിലെ മറ്റു താരനിരയും വളരെ മികച്ചു നിന്നിരുന്നു. ആന്‍റണിയുടെ മകളായി വേഷമിട്ട റേച്ചല്‍ ഡേവിഡ്, സബ്ഇൻസ്പെക്ടർ കഥാപാത്രമായി എത്തിയ കിച്ചു ടെല്ലസ്, പി സി ബാലകൃഷ്‍ണനെ അവതരിപ്പിച്ച സാദ്ദിഖ്, പള്ളീലച്ചനായി മികച്ച പ്രകടനം കാഴ്ച്ചവച്ച പദ്‍മരാജ് രതീഷ് എന്നിവർ കാവലിൽ കയ്യടി നേടുന്നുണ്ട്. ഫിലിംമേക്കർ കൂടിയായ ശങ്കര്‍ രാമകൃഷ്‍ണന്‍ ഈ സിനിമയിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താൻ മികച്ച ഒരു നടൻ കൂടിയാണ് എന്ന് നിസ്സംശയം തെളിയിച്ചിരിക്കുന്നു. പൊലീസ് കോണ്‍സ്റ്റബിള്‍ വര്‍ഗീസ് എന്ന നെഗറ്റീവ് ആയിട്ടുള്ള ഒരു കഥാപാത്രത്തെയാണ് അദ്ദേഹം ഗംഭീരമാക്കിയത്.

 

ഹൈറേഞ്ച് പശ്ചാത്തലങ്ങളുടെ തനിമയെല്ലാം ഒപ്പിയെടുത്ത് നിഖില്‍ എസ് പ്രവീണ്‍ കാവലിന്റെ ചായാഗ്രഹണം വളരെ മനോഹരം ആക്കിയപ്പോൾ രഞ്ജിൻ രാജിന്റെ ഗാനങ്ങളും സംഗീതവും സിനിമയുടെ മാറ്റ് കൂട്ടുകയാണ്. എഡിറ്റിങ് ചെയ്ത മന്‍സൂറിന്‍റെ സംഭാവനയും സിനിമയിൽ ഏറെ വിലപ്പെട്ടതാണ്. മാസ്സ് ആക്ഷൻ രംഗങ്ങൾ മാത്രമല്ല സിനിമയിലെ ഏറ്റവും മുഖ്യമായ ഘടകം ഇമോഷണൽ രംഗങ്ങളാണ്. വളരെ ഇമോഷണൽ ആയ ഒരു ഡ്രാമയും സിനിമയിൽ കാണാൻ സാധിക്കുന്നുണ്ട്. വെറും മാസ്സ് മസാല കൊമേഷ്യൽ സിനിമ ആകാതെ കുടുംബ പ്രേക്ഷകർക്ക് മനസറിഞ്ഞു ആസ്വദിക്കാവുന്ന എല്ലാത്തരത്തിലുള്ള സെന്റിമെൻസ് ഈ സിനിമയിൽ അനുഭവിച്ചറിയാൻ സാധിക്കും. നടൻ സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നാകും കാവൽ എന്ന സിനിമ എന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Most Popular

To Top