പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയ’ത്തിലെ പാട്ട് പാടുന്ന പൃഥ്വിയുടെ വിഡിയോ പങ്കുവച്ചുകൊണ്ടു വിനീത് ശ്രീനിവാസന്റെ പോസ്റ്റ് വൈറലാകുന്നു . ‘താരം തെളിഞ്ഞു’ എന്നു തുടങ്ങുന്ന ഗാനമാണ് പൃഥ്വിരാജ് ആലപിച്ചിരിക്കുന്നത്.
View this post on Instagram
പാട്ടിന് പ്രാധാന്യം നൽകികൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഹൃദയം, ഏകദേശം 15 ഓളം പാട്ടുകളുണ്ട് ചിത്രത്തിൽ. ചിത്രത്തിലെ ‘ദർശന’ എന്ന ഗാനവും വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ പാടുന്ന ‘ഉണക്ക മുന്തിരി’ പാട്ടുമൊക്കെ ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് പൃഥ്വിരാജ് ആലപിക്കുന്ന ഗാനം പ്രേക്ഷകരിലേക്കെത്തിയത്. ‘താരക തെയ്താരെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ തയാറാക്കിയത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ക്യാമ്പസ് ജീവിതത്തിലെ ഒഴുവാക്കാൻ പറ്റാത്തതൊന്നാണ് ഹോസ്റ്റൽ ലൈഫ്. കുട്ടുകാരുമൊത്ത ഹോസ്റ്റലിലെ വൈബ് നിറഞ്ഞ ജീവിതമാണ് ഈ ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.