ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഭീഷ്‍മ പര്‍വ്വം’. ചിത്രത്തിലെ ഓരോ കഥാപാത്രവും ഏറെ പ്രാധാന്യം ഉള്ളതാണ് എന്നതിന് ഉദാഹരണമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഓരോ കഥാപാത്രയെവും പരിചയപെടുത്തികൊണ്ടുള്ള കാരക്ടർ പോസ്റ്റർ പുറത്തുവിടുന്നത്.
‘ഭീഷ്‍മ പർവ്വ’ത്തിലെ റംസാന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി മമ്മൂട്ടി. സ്റ്റാർ എന്നാണ് കഥാപാത്രത്തിന്റെ പേര്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍ എന്നിവരുടെ കഥാപാത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ അവതരിപ്പിക്കപ്പെട്ടത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.