മിന്നല്‍ വേഗത്തില്‍ പോകുന്ന വാഹനങ്ങളെയും ആളുകളെയും പിടിക്കാന്‍ പൊലീസിന്റെ പുതിയ പദ്ധതിയുടെ പരസ്യമാണിത് മിന്നൽ മുരളി എന്ന ചിത്രത്തിന്റെ പരസ്യബോർഡ്. മിന്നല്‍ മുരളിയുടെ കോസ്റ്റ്യൂം അണിഞ്ഞ് ടൊവിനോ തന്നെയാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഒപ്പം പോലീസ് ഉദ്യോഗസ്ഥരും ഉണ്ട്. പരിധിയില്‍ കൂടുതല്‍ വേഗത്തില്‍ പോകുന്നവരെ കണ്ടെത്താനുള്ള ഉപകരണവും ഉണ്ട്. ഈ ഉപകരം ഉപയോഗിച്ചാണ് നിയമം ലംഘിക്കുന്നവരെ പിടിക്കുന്നതും ശിക്ഷിക്കുന്നതും. അത്തരത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് റിയല്‍ ഹീറോസ് ഗോ സ്ലോ എന്ന ഒരു ടീഷര്‍ട്ടു നല്‍കുന്നുണ്ട്.
ടൊവിനോ തോമസും ബേസില്‍ ജോസഫും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മിന്നല്‍ തരംഗം, ആരും ഇനി മിന്നല്‍ ആകരുത്, ഫ്രീയായി ടീ ഷര്‍ട്ടു തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെ ഉയരുന്നുണ്ട്.