COMING SOON

‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ 21 ന് ജപ്പാനിലെ തീയേറ്ററുകളിൽ എത്തുന്നു….

 

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. മലയാളി പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ ഈ ചിത്രം 21 ന് ജപ്പാനിലെ തീയേറ്ററുകളിൽ എത്തുകയാണ്. ജാപ്പനീസ് ഭാഷയിലുള്ള സബ് ടൈറ്റിലുകളാകും ഉണ്ടാകുക. ചിത്രത്തിൻറെ ജപ്പാനിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നതാണെന്നും ചിത്രത്തിൻറെ നിർമ്മാതാവ് ജോമോൻ ജേക്കബ് പറഞ്ഞിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണമാണ് റിലീസ് നീണ്ടുപോയതെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനു നൽകിയ അഭിമുഖത്തിൽ ജോമോൻ പറഞ്ഞു.

അമേരിക്കൻ ആസ്ഥാനമായ ജെകെഎച്ച് ഹോൾഡിങ്‌സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മലയാളം സിനിമയ്ക്കുള്ള ഒടിടി പ്ലാറ്റഫോമായ നീസ്ട്രീമിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. നീംസ്ട്രീമിലൂടെ 140 രൂപയ്ക്ക് സബ്‌സ്‌ക്രൈബ് ചെയ്താൽ അഞ്ച് ദിവസം ചിത്രം കാണാൻ സാധിക്കും. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സാലു കെ തോമസ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്.

 

Most Popular

To Top