IN THEATER NOW

കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ചോയ്സ് ആയി ഒരു സർപ്രൈസ് സൂപ്പർഹിറ്റിലേക്ക് ‘ജാൻ എ മൻ’

കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ചോയ്സ് ആയി ഒരു സ്സർപ്രൈസ് സൂപ്പർഹിറ്റിലേക്ക് ‘ജാൻ എ മൻ’

 

മലയാളീ കുടുംബപ്രേക്ഷകർക്ക് തിയറ്ററുകളിൽ പോയിരുന്നു മതിമറന്നു ചിരിച്ചുല്ലസിക്കാൻ പാകത്തിന് ‘ജാൻ എ മൻ’ ഹിറ്റായി ജൈത്രയാത്ര തുടരുന്നു.
മികച്ച ഒരു റിയൽ കളർഫുൾ എന്റർടൈൻമെന്റ് സിനിമ എന്ന് നിസ്സംശയം പറയാം. നവാഗതനായ ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ജാൻ എ മൻ’ നിറഞ്ഞ സദസ്സുകൾ നേടി ഇപ്പോൾ പ്രദർശനവിജയത്തിന്റെ പാതയിലാണ്. ബേസിൽ ജോസഫ്, അർജുൻ അശോകൻ, ബാലു വർഗ്ഗീസ്, ജിലു ജോസഫ്, ഗണപതി തുടങ്ങിയ യുവപ്രതിഭകളാണ് ഈ സിനിമയുടെ ഹൈലൈറ്റ് ആയി മാറുന്നത്.

ബേസിൽ ജോസഫ് ജോയ് മോൻ എന്ന കഥാപാത്രമായി ചിരി പടർത്തുന്നുണ്ട്. കാനഡയിൽ നഴ്‌സായി ജോലി ചെയ്യുന്ന ജോയ്മോൻ മുപ്പതാം ജന്മദിനം ആഘോഷിക്കാൻ നാട്ടിലേക്ക് വരുന്നതും തുടർന്നു ഉണ്ടാകുന്ന രസകരമായ സംഗതികളുമാണ് ഈ സിനിമ ദൃശ്യവൽക്കരിക്കുന്നത്. ആകെ മൊത്തത്തിൽ പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ ഒരുപാട് മികച്ച രസകരമായ മുഹൂർത്തങ്ങൾ ‘ജാൻ എ മൻ’ സമ്മാനിക്കുന്നുണ്ട്.

നന്നായി തന്നെ ചിരിപ്പിക്കുകയും അതേ അളവിൽ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു റിയലിസ്റ്റിക് എന്റർടൈനർ എന്ന നിലയിൽ ‘ജാൻ എ മൻ’ കൂടുതൽ മൗത് പബ്ലിസിറ്റി നേടിക്കൊണ്ടിരിക്കുകയാണ്. പ്രായഭേദമന്യേ ഏതൊരാൾക്കും മതിമറന്നു ആസ്വദിക്കാവുന്ന ഒരു നല്ല എന്റർടൈൻമെന്റ് ചിത്രമെന്ന നിലയിൽ ‘ജാൻ എ മൻ’ മുന്നേറുകയാണ്..

Most Popular

To Top
satta king tw