LATEST NEWS

ടോവിനോ തോമസിന്റെ ‘മിന്നൽ മുരളി’യിലെ ‘ഉയിരെ’ എന്ന ഗാനം യൂട്യൂബിൽ ട്രെൻഡിങ് ആവുന്നു

മലയാളത്തിന്റെ ആദ്യത്തെ സൂപ്പർ ഹീറോ സിനിമ എന്ന പ്രത്യേകത നേടിക്കൊണ്ട് യുവതാരം ടോവിനോ തോമസിനെ നായകനായെത്തുന്ന ‘മിന്നൽ മുരളി’യിലെ പുതിയ ഗാനം ട്രെൻഡിങ് ആവുന്നു. ആദ്യ സിനിമ കുഞ്ഞിരാമായണം, ഗോദ എന്നീ ഹിറ്റുകൾക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് സിനിമ മിന്നൽ മുരളിയിലെ ‘ഉയിരെ’ എന്ന തുടങ്ങുന്ന ​ഗാനമാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഈ ഗാനത്തിന്റെ സംഗീത സംവിധായകൻ ഷാൻ റഹ്മാനാണ്. വരികൾ മനു മഞ്ജിത്താണ് എഴുതിയിരിക്കുന്നത്. മിഥുൻ ജയരാജും നാരായണി ​ഗോപനും ചേർന്നുക്കൊണ്ട് ഈ പ്രണയാതുരമായ ഗാനം പാടിയിരിക്കുന്നു.

ഡിസംബർ 24ന് മിന്നൽ മുരളി പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് മിന്നൽ മുരളിയെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. സുഷിൻ ശ്യാമും മിന്നൽ മുരളിയിൽ സംഗീതം ചെയ്തിട്ടുണ്ട്. ‘തീ മിന്നൽ’ എന്ന ഗാനമാണ് സുഷിൻ സംഗീതം ചെയ്തു പുറത്തുവന്നിട്ടുള്ളത്. ഈ ഗാനം സുശിൻ ശ്യാമിനോപ്പം മാർത്യനും കൂടിചേർന്നു പാടിയതാണ്. ഈ പാട്ടും നല്ല ഹിറ്റായി മാറിയ ഒന്നായിരുന്നു. ഏറെ കൗതുകം നിറഞ്ഞ ഒരു സിനിമ ആയിരിക്കും മിന്നൽ മുരളി എന്ന് ട്രെയിലെർ, ടീസർ, ഗാനങ്ങൾ എല്ലാം അടിവരയിടുന്നു.

ഇത്രയും ഹൈപ്പ് നേടിയ മിന്നൽ മുരളിയുടെ കഥയും തിരക്കഥയും അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും ചേർന്നാണ് ഒരുക്കിയിട്ടുള്ളത്. ഛായാഗ്രഹകൻ സമീർ താഹിറാണ്. പ്രസിദ്ധ ഹോളിവുഡ് ആക്ഷൻ ഡയറെക്ടർ വ്ലാഡ് റിംബർഗാണ് സംഘട്ടനം ചെയ്തിരിക്കുന്നത് എന്നതും ആവേശംക്കൊള്ളിക്കുന്ന കാര്യമാണ്. ഇന്ത്യയിലെ പ്രമുഖ അഞ്ച് ഭാഷകളിലെ പ്രേക്ഷകർക്ക് മുന്നിലേക്ക് മിന്നൽ മുരളി പടരാൻ ദിവസങ്ങൾ മാത്രമേ ഇനിയൊള്ളൂ. എക്കാലത്തെയും മികച്ച പ്രൊമോഷൻ വർക്ക്‌ നല്ല തകൃതിയായി നെറ്റ്ഫ്ലിക്സ് നടത്തുന്നുണ്ട്.

Most Popular

To Top