അതിർ വരമ്പുകൾ താണ്ടുന്ന ചുഴൽ…
കാൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇടം പിടിച്ച് അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടി മുന്നേറുന്ന
ബിജു മാണിയുടെ ചുഴൽ.
നക്ഷത്ര പ്രൊഡക്ഷസിന്റെ ബാനറിൽ നിഷ മഹേശ്വരൻ നിർമ്മിച്ചു നവാഗതനായ ബിജു മാണി തിരക്കഥയെഴുതി സംവിധാനം ചെയ്തു
നീ സ്ട്രീം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റീലീസായ ചുഴൽ ഇപ്പോൾ അംഗീകാരങ്ങളുടെ
അതിർവരമ്പുകൾ താണ്ടുകയാണ്.
ഫ്രാൻസിൽ നടക്കുന്ന ലോക പ്രശസ്ത ഫിലിം ഫെസ്റ്റിവലായ കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സെലക്ട് ആയിരിക്കുന്ന ചുഴൽ
ഇതു കൂടാതെ ആണ്ടമാനിൽ നടന്നിരുന്ന പോർട്ട് ബ്ലയർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ
മികച്ച തിരക്കഥ വിഭാഗത്തിലും മികച്ച ഹൊറർ ത്രില്ലർ ചിത്ര വിഭാഗത്തിലും പുരസ്കാരത്തിനു അർഹമായിട്ടുണ്ട്.
മലയാള സിനിമയുടെ പരിമിതികൾക്ക് ഉള്ളിൽ
നിന്നു കൊണ്ട് വിദേശ ഫെസ്റ്റിവലുകളിൽ ഉൾപ്പെടെ ചുഴൽ ഉണ്ടാക്കുന്ന നേട്ടങ്ങൾ
അത്ഭുതപ്പെടുത്തുന്നവ തന്നെയാണ്.
ആർജെ നിൽജ, എബിൻ മേരി, ശ്രീനാഥ് ഗോപിനാഥ്, ഗസൽ അഹമ്മദ്, സഞ്ജു പ്രഭാകര്‍ എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്ന ചുഴലിൽ ചുരുളിക്കു
ശേഷം ഒരു ഗംഭീര പ്രകടനവുമായി ജാഫർ ഇടുക്കിയുമുണ്ട്.
സാജിദ് നാസർ ക്യാമറ നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ഹിഷാം വഹാബാണ് പശ്ചാത്തല
സംഗീതം ഒരുക്കിയിരിക്കുന്നത്. അമർ നാഥ്
ആണ് എഡിറ്റിംഗ്.
നീസ് സ്ട്രീമിലും സൈന പ്ലെയിലും മികച്ച അഭിപ്രായം നേടി മുന്നേറുന്ന സിനിമ ഇന്റർനാഷണൽ പുരസ്‌കാരങ്ങൾക്ക് ശേഷം കുറച്ചു കൂടി
ജനശ്രദ്ധ അർഹിക്കുന്നുണ്ട്.
മലയാള സിനിമ മാറുന്ന ഇക്കാലത്തു മാറ്റത്തിനൊപ്പം മികച്ച അംഗീകാരം നേടുന്ന
ചുഴൽ പോലെയുള്ള ചിത്രങ്ങളുടെ നേട്ടം
നമ്മുടെ സിനിമ മേഖലയ്ക്കു തന്നെ
കൂടുതൽ മധുരം നൽകുന്നുണ്ട്