Uncategorized

ഹൗസ് ഫുൾ ഷോകളുമായി സൂപ്പർ – ഹിറ്റിലേക്ക് ‘ചതുർമുഖം’

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ – സണ്ണി വെയിൻ താരജോഡികൾ ആദ്യമായി ഒരുമിച്ച് സ്ക്രീനിലെത്തിയ ‘ചതുർമുഖം’ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുന്നു. റിലീസ് കേന്ദ്രങ്ങളിൽ ഭൂരിഭാഗവും ഹൗസ്ഫുൾ ഷോകൾ കൂടിവരുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. മൗത്ത് പബ്ലിസിറ്റി കൂടി വരുന്നതാണ് ഇതിനു കാരണം. ടെക്നോ-ഹൊറർ എന്ന കാറ്റഗറിയിൽ പുറത്തുവരുന്ന ആദ്യത്തെ മലയാള സിനിമയാണ് ‘ചതുർമുഖം’. രഞ്ജീത്ത് കമല ശങ്കർ, സലിൽ വി എന്നീ നവാഗതർ ഒരുമിച്ചാണ് ഈ സിനിമ സംവിധാനം ചെയ്തത്. ജിസ്സ് ടോംസും ജസ്റ്റിൻ തോമസ്സുമാണ് ഏകദേശം അഞ്ച് കോടിയോളം രൂപ മുതൽമുടക്കിൽ ‘ചതുർമുഖം’ നിർമ്മിച്ചത്. മുടക്കുമുതൽ തിരിച്ചു പിടിച്ച് സൂപ്പർഹിറ്റിലേക്ക് ആണ് ഇപ്പോൾ ചതുർമുഖം സഞ്ചരിക്കുന്നത്.

പുണ്യാളൻ അഗർബത്തീസും സു സു സുധി വൽമീകവും ഒക്കെ എഴുതിയ അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ചതുർമുഖത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മനോഹരമായ ഒരുപാട് വിഷ്വൽസ് അടങ്ങിയ ചതുരമുഖത്തിന് വേണ്ടി മികച്ച ഛായാഗ്രഹണം നിർവ്വഹിച്ചത് അഭിനന്ദൻ രാമാനുജമാണ്. അദ്ദേഹം തന്നെയാണ് ‘ആമേൻ, ഡബിൾ ബാരൽ’ പോലുള്ള മികച്ച വർക്കുകൾ ചെയ്തത്. മഞ്ജു വാര്യരുടെ ജനപ്രീതിയും മികച്ച പെർഫോമൻസും ഈ സിനിമയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കുടുംബപ്രേക്ഷകർ അടക്കം തിയേറ്ററുകളിൽ ‘ചതുർമുഖം’ കാണാൻ വരുന്നതിന് കാരണവും അത് തന്നെയാണ്. സണ്ണി വെയ്നും അലൻസിയർ ലോപസുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ഗംഭീരമാക്കിയത്. ‘ചതുർമുഖം’ മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ്.

Most Popular

To Top