Uncategorized

“അന്ന് മിനി കൂപ്പർ എസ്, ഇന്ന് BMW X6”; ഭാര്യക്കും മകൾക്കും ഒപ്പം എത്തി പുത്തൻ വാഹനങ്ങൾ മേടിച്ചു ധ്യാൻ ശ്രീനിവാസൻ; “നല്ല ബെസ്റ്റ് ടൈം” എന്ന് ആരാധകർ; ചിത്രങ്ങൾ വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളും സിനിമയിൽ തങ്ങളുടേതായ ഇടം ഇതിനോടകം കണ്ടെത്തിയവരാണ്. മലയാള സിനിമയിലെ ഒരു സകലകലാവല്ലഭൻ ആയി ചേട്ടൻ വിനീത് ശ്രീനിവാസൻ ജൈത്രയാത്ര തുടരുമ്പോൾ നടനും സംവിധായകനുമായി അനുജൻ ധ്യാൻ ശ്രീനിവാസനും മുന്നോട്ടു പോവുകയാണ്. ഈ താര കുടുംബത്തിന്റെ വിശേഷങ്ങൾ കേൾക്കാൻ എപ്പോഴും മലയാളി പ്രേക്ഷകർക്ക് താൽപര്യവുമാണ്.

ഇപ്പോളിതാ ധ്യാൻ ശ്രീനിവാസൻ പുതിയ ബിഎംഡബ്ല്യു സ്വന്തമാക്കിയത് ആരാധകർക്കിടയിൽ കൗതുകം ഉണർത്തുകയാണ്. പുതുപുത്തൻ BMW X6 ധ്യാൻ ശ്രീനിവാസൻ സ്വന്തമാക്കിയ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തന്റെ പ്രിയപ്പെട്ട ഭാര്യയ്ക്കും മകൾക്കുമൊപ്പം ഇഷ്ട വാഹനം സ്വന്തമാക്കി ധ്യാൻ ശ്രീനിവാസൻ അതിന്റെ ചാവി വാങ്ങിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെടുന്നത്.

കൊച്ചിയിലുള്ള ബിഎംഡബ്ല്യു ഡീലർഷിപ്പ് ഇടമായ ഇ.വി.എം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് ധ്യാൻ ശ്രീനിവാസൻ ഈ എസ്.യു.വി വാഹനം വാങ്ങിയിരിക്കുന്നത്. ഈ വാഹനത്തിന്റെ വില ഏകദേശം 1 കോടി 30 ലക്ഷം രൂപയോളമാണ്. ഇതേ ഷോറൂമിൽ നിന്ന് തന്നെ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മിനി കൂപ്പർ എസ് ധ്യാൻ സ്വന്തമാക്കിയിരുന്നു. ബിഎംഡബ്ലിയുവിന്റെ തന്നെ ചെറുകാർ വിഭാഗത്തിൽപ്പെടുന്ന മികച്ച ഒന്നാണ് മിനികൂപ്പർ. ഏകദേശം 38 ലക്ഷം രൂപയാണ് മിനി കൂപ്പർ എസ്സിന്റെ വില വരുന്നത്. ധ്യാൻ ശ്രീനിവാസന്റെ പുതിയ ഒരുപാട് സിനിമകൾ ഉടനെ തീയേറ്ററിലേക്ക് വരാനിരിക്കുകയാണ്.

 

Most Popular

To Top