Uncategorized

മോഹൻലാൽ – വിനയൻ കൂട്ടുകെട്ടിൽ ഒരു ബിഗ്ബജറ്റ് പീരിയഡ് ഡ്രാമ വരുന്നു; സൂചനകൾ നൽകി വിനയൻ

മലയാള സിനിമയിലെ കംപ്ലീറ്റ് ആക്ടർ സൂപ്പർസ്റ്റാർ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ വിനയൻ ചെയ്യാൻ പോകുന്ന സിനിമ ഉടനെ പ്രതീക്ഷിക്കാമെന്ന് ആരാധകന്റെ കമന്റിന് മറുപടിയായി വിനയൻ തന്നെ നേരിട്ട് വ്യക്തമാക്കി. മോഹൻലാൽ ചിത്രം ഉടനെയുണ്ടാകും എന്നാണ് വിനയൻ പറയുന്നത്. ഇപ്പോൾ വിനയൻ ബിഗ്ബജറ്റ് ചരിത്ര സിനിമയായ ‘പത്തൊന്‍പതാം നൂറ്റാണ്ട്’ ചെയ്യുകയാണ്. യുവനിരയിലെ പ്രമുഖ താരം സിജു വിൽസനാണ് ഈ ചരിത്രസിനിമയിലെ നായകൻ. ഈ സിനിമയുടെ ലൊക്കേഷന്‍ വീഡിയോ വിനയൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോളാണ് ആരാധകർ മോഹല്‍ലാലും ഒന്നിച്ചുള്ള സിനിമയെ പറ്റി ചോദിച്ചതും വിനയൻ ഏറെ താല്പര്യത്തോടെ മറുപടി കൊടുത്തതും.

2020ല്‍ മോഹന്‍ലാലിനെ നായകനാക്കി താൻ ഒരു ബിഗ് ബജറ്റ് പീരിയഡ് ഡ്രാമ ചെയ്യുമെന്ന് വിനയന്‍ പ്രഖ്യാപിച്ചിരുന്നു. അന്നുമുതൽ ഇവരുടെ സമാഗമത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ തിരക്കുകളിലാണ്. ബറോസിൽ കേന്ദ്ര കഥാപാത്രമായും മോഹൻലാൽ എത്തുന്നുണ്ട്. മോഹൻലാലിന്റെ മരക്കാർ എന്ന ബിഗ്ബജറ്റ് സിനിമയും റിലീസ് ചിത്രങ്ങളുടെ പട്ടികയിലുണ്ട്. ബറോസിന് ശേഷം പ്രിയദർശൻ ഒരുക്കുന്ന ഒരു സ്പോർട്സ് മൂവിയിൽ മോഹൻലാൽ അഭിനയിക്കും എന്നാണ് സൂചനകൾ. അതു കഴിഞ്ഞ് എമ്പുരാനുണ്ട്. ഇതിന് ശേഷം ആയിരിക്കും വിനയൻ – മോഹൻലാൽ സിനിമ സംഭവിക്കുക എന്നാണ് റിപോർട്ടുകൾ പറയുന്നത്.

Most Popular

To Top