COLLECTION REPORT

അഞ്ചാംപാതിരയ്യ്ക്ക് ശേഷം നിഴലുമായി വന്നു ത്രില്ലടിപ്പിച്ച് ചാക്കോച്ചൻ; കൂടെ നയൻതാരയും

സൗത്ത് ഇന്ത്യൻ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മലയാളത്തിന്റെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബനൊപ്പം ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചലച്ചിത്രം “നിഴല്‍” തിയേറ്ററുകളിൽ ഗംഭീര റിപ്പോർട്ടോടെ മുന്നേറുന്നു. പ്രശസ്ത എഡിറ്റർ അപ്പു.എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന സവിശേഷതയും നിഴലിനുണ്ട്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും മെലാഞ്ച് ഫിലിം ഹൗസും ടെന്‍റ്‌പോള്‍ മൂവീസും സംയുക്തമായി ചേർന്ന് ആന്‍റോ ജോസഫ്, അഭിജിത്ത് എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവരുടെയെല്ലാം സഹകരണത്തോടെയാണ് ഈ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. അഞ്ചാംപാതിര ക്ക് ശേഷം ചാക്കോച്ചന്റെ ഏറ്റവും മികച്ച ത്രില്ലറാണ് ‘നിഴൽ’ എന്നാണ് പ്രേക്ഷക പ്രതികരണം

തീയേറ്ററുകളിൽ സൂപ്പർഹിറ്റിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന നിഴലിനെ തിരക്കഥാ രചന നിർവ്വഹിച്ചിരിക്കുന്നത് എസ്.സഞ്ജീവാണ്. കുഞ്ചാക്കോ ബോബൻ – നയൻതാര എന്നിവർക്കൊപ്പം ഈ സിനിമയിൽ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരും പ്രധാന കഥാപാത്രങ്ങളായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഛായാഗ്രഹണം ദീപക്.ഡി.മേനോൻ തകർത്തു വച്ചിട്ടുണ്ട്. ഏറെ ഉദ്വേഗം നിറയ്ക്കുന്ന രീതിയിൽ സംവിധായകനായ അപ്പു എൻ.ഭട്ടതിരിയും അരുണ്‍ലാല്‍ എസ്.പിയും ചേർന്നാണ് നിഴലിന്റെ എഡിറ്റിങ് ചെയ്തത്. ആകെ മൊത്തത്തിൽ കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ തന്നെ ആസ്വദിക്കാവുന്ന ഈ വർഷത്തെ മികച്ച ത്രില്ലറുകളിൽ ഒന്നാണ് ‘നിഴൽ’.

Most Popular

To Top
satta king tw