Uncategorized

ചുഴൽ -നിഗൂഢത നിറയ്ക്കുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ

ത്രിൽ അടിപ്പിച്ചു ചുഴൽ

നക്ഷത്ര പ്രൊഡക്ഷസിന്റെ ബാനറിൽ നിഷ മഹേശ്വരൻ നിർമ്മിച്ചു നവാഗതനായ ബിജു മാണി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചുഴൽ നീ സ്ട്രീം ഓൺലൈൻ
പ്ലാറ്റ്ഫോമിലൂടെയാണ് റീലീസായിരിക്കുന്നത്.

പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരുതരം
ചുഴിയിൽ പെട്ടു തിരിയും മട്ടിലുള്ളൊരു ത്രില്ലർ
ചിത്രം തന്നെയാണ് ചുഴൽ.

അഞ്ച് സുഹൃത്തുക്കളുടെ ഒരു യാത്രയും അതിനിടയിൽ സംഭവിക്കുന്ന അവിചാരിതമായ കാര്യങ്ങളുമാണ് ചിത്രത്തിന്റ പ്രമേയം.
ജാഫർ ഇടുക്കി ആർജെ നിൽജ, എബിൻ മേരി, ശ്രീനാഥ് ഗോപിനാഥ്, ഗസൽ അഹമ്മദ്, സഞ്ജു പ്രഭാകര്‍ എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.

ഒരു സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കുവാനായി ഇടുക്കിയിലേക്ക് യാത്ര
തിരിക്കുന്ന അഞ്ചു സുഹൃത്തുക്കളും യാത്രയ്ക്കിടയിൽ അവിചാരിതമായി
അവർക്ക് ഒരു ദിവസം അവിടെ താമസിക്കേണ്ടി
വരികയും അവിടെ വച്ച് നേരിടേണ്ടി വരുന്ന
അവിചാരിതമായ ചില സംഭവങ്ങളുമാണ്
ചുഴലിന്റെ സാരം.അത് അങ്ങേയറ്റം ആകാംഷ
ഭരിതവും ഉദ്യോഗജനകവും ആയി അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു.

സിനിമയുടെ തുടക്കം മുതൽ ഒരുതരം ത്രില്ലിംഗ് സ്വഭാവം നിലനിർത്തി മുന്നേറുന്ന ചുഴൽ ക്ലൈമാക്സിലേക്ക് എത്തുന്നത് വരെ
ഒരു സീറ്റ് എഡ്ജ് അനുഭവം തന്നെയാണ് നൽകുന്നത്.

https://www.facebook.com/1400400033528989/posts/3042341396001503/

ചുഴൽ സൃഷ്ടിക്കുന്ന ദുരൂഹതയിൽ ഹൈറേഞ്ചിന്റെ മനോഹരവും ഭീതിതരവുമായ കാഴ്ച്ചകൾ അടയാളപ്പെടുത്തുന്നതിൽ സാജിദ് നാസറിന്റെ ഛായാഗ്രഹണം വഹിച്ചിരിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല.അമർ നാദ് ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്ന ചുഴലിൽ വിനീത് ശ്രീനിവാസൻ്റെ ഹൃദയം സിനിമയുടെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബാണ് പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

കോവിഡ് രണ്ടാം തരംഗത്തിന് ശേഷം
റിലീസ് ആയിരിക്കുന്ന ചുഴൽ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന
ത്രിൽ അടിപ്പിക്കുന്നൊരു അനുഭവമായി മാറുന്നുണ്ട്.തീർച്ചയായും കണ്ടിരിക്കേണ്ട
ചലച്ചിത്രാനുഭവം.എഴുപതു രൂപ മുടക്കിൽ
അടുത്ത അഞ്ചു ദിവസത്തേക്ക് നീസ് സ്ട്രീമിൽ
നിങ്ങൾക്ക് ചുഴൽ കാണാവുന്നതാണ്.

Most Popular

To Top