LATEST NEWS

ഭയവും ചിരിയും പടർത്തി റാം മോഹനും സ്വാസികയും തുടരുന്നു

*പ്രേതരൂപത്തിൽ സ്വാസികയോ ?? തുടരും 2 ശ്രദ്ധേയമാവുന്നു
*
ജനശ്രദ്ധയാകർഷിച്ച തുടരും ഫസ്റ്റ് പാർട്ടിന് ശേഷം ചിത്രത്തിന്റെ അണിയറപ്രവർത്തകർ സീരീസിലെ രണ്ടാം ഭാഗവുമായി വന്നിരിക്കുകയാണ് . വീടുകളിൽ ദമ്പതികൾക്കിടയിൽ സ്ത്രീകളുടെ സ്‌ഥാനം ഏതു വരെ ? എന്ന വസ്തുതയെ പല രീതിയിലായാണ് ഈ സീരീസ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത് !! ഇത്തവണ അഭിനേതാക്കളായ സ്വാസികയുടെയും , റാം മോഹന്റെയും അഭിനയ മുഹൂർത്തങ്ങൾക്ക് പ്രാധാന്യം നൽകി ഹൊറർ കോമഡി ജോണറിലാണ് ‘ തുടരും 2 ഭയം ‘ വന്നിരിക്കുന്നത് . സ്വാസിക മുമ്പെങ്ങും ചെയ്യാത്ത ഹൊറർ കാരക്റ്റർ ആണ് ഹൈലൈറ്റ് . അള്ള് രാമേന്ദ്രൻ , കുടുക്ക് 2025 തുടങ്ങിയ സിനിമകളുടെ സംവിധായകൻ ബിലഹരിയാണ് സംവിധാനം .

സൈറ ബാനു എന്ന സിനിമയിലൂടെ പ്രശസ്‌തനായ ഛായാഗ്രാഹകൻ അബ്ദുൾ റഹിമും , സംഗീത രംഗത്ത് ശ്രദ്ധേയയായ ഭൂമിയും , എഴുത്തുകാരൻ ശ്യാം നാരായണനും , എഡിറ്റർ വിനു കെ സനിലും , സിങ്ക് സൗണ്ടിൽ സജീവമായ romlin malicheriyum , കളറിസ്റ്റ് അർജുൻ മേനോനുമാണ് ചിത്രത്തിന്റെ അണിയറക്കാർ !! തുടരും 2
ഇപ്പോൾ യൂടൂബിൽ ലഭ്യമാണ് ..

Most Popular

To Top
satta king tw