Uncategorized

മോളിവുഡിലെ യുവസൂപ്പർതാരം ടോവിനോയുടെ “വരവ്” പ്രഖ്യാപിച്ചു നടനവിസ്മയം മോഹൻലാൽ!

മോളിവുഡിലെ യുവസൂപ്പർതാരം ടൊവിനോ തോമസ് നായകനാകുന്ന പുതിയ സിനിമ “വരവ്” നടനവിസ്മയം മോഹൻലാൽ ഇന്ന് പ്രഖ്യാപിച്ചു. വിനീത് ശ്രീനിവാസന്‍ സംവിധാനം നിർവഹിച്ച തിര, ബേസില്‍ ജോസഫ് ചെയ്ത ഗോദ എന്നീ സിനിമകളുടെ തിരക്കഥകൾ രചിച്ച രാകേഷ് മണ്ടോടിയാണ് “വരവ്” സംവിധാനം ചെയ്യുന്നത്. ടോവിനോയുടെ കാലിൽ തളയിട്ട് കവുങ്ങില്‍ ചാടിമറിഞ്ഞ് നീങ്ങുന്ന കേന്ദ്രകഥാപാത്രത്തെ കുറേപേര്‍ ചൂട്ടേനന്തി കീഴെയായി നിന്ന് നോക്കുന്നതയാണ് വരവിന്റെ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ഈ സിനിമയെക്കുറിച്ച് കഥാപരമായ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംവിധായകൻ കൂടിയായ രാകേഷിനൊപ്പം ഈ സിനിമയിൽ സഹ എഴുതുകാരായി ഗാനരചയിതാവ് കൂടിയായ മനു മഞ്ജിത്തും സരേഷ് മലയങ്കണ്ടിയും ചേരുന്നു. സൂപ്പർഹിറ്റായ “അരവിന്ദിന്റെ അതിഥികള്‍” കഴിഞ്ഞുള്ള പ്രദീപ് കുമാര്‍ പതിയാറ നിര്‍മ്മിക്കുന്ന സിനിമ കൂടിയാണ് “വരവ്”. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീത സംവിധാനം ഗുണ ബാലസുബ്രഹ്‌മണ്യവും സൗണ്ട് ഡിസൈൻ പി.എം സതീഷും ചെയ്യുന്നു. ആര്‍ട്ട് ഡയറക്ടറും നിമേഷ് താനൂര്‍, ക്രിയേറ്റിവ് ഡയറക്ടർ മനു സെബാസ്റ്റ്യന്‍. വസ്ത്രലങ്കാരം ചെയ്യുന്നത് ദിവ്യ സ്വരൂപ് ഫിലിപ്പ്.

Most Popular

To Top